മുളക് ചമ്മന്തി
ചേരുവകൾ:
വറ്റൽമുളക് -15
ചുവന്നുള്ളി -10 ചുള
പുളിപിഴിഞ്ഞത് -കാൽ കപ്പ്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
വറ്റൽ മുളക് ചൂടാക്കിയ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഉള്ളി പ്രത്യേകം ചതച്ചെടുത്ത് പുളി വെള്ളത്തിൽ
നന്നായി യോജിപ്പിക്കുക. ഉപ്പും അല്പം പച്ചവെളിച്ചെണ്ണയും ചേർത്തു ഉപയോഗിക്കാം.
--5
എളുപ്പത്തിൽ മുട്ട പഫ്സ് വീട്ടിൽ ഉണ്ടാക്കാം
ആവശ്യ സാധനങ്ങൾ:
മുട്ട – പുഴുങ്ങിയത് ( 4 എണ്ണം )
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
മഞ്ഞൾ പൊടി – അര സ്പൂൺ
മുളക് പൊടി – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു നുള്ള്
തക്കാളി സോസ് – 1 സ്പൂൺ
മൈദ – 1 1/2കപ്പ്
തൈര് – 2 സ്പൂൺ
എണ്ണ – ആവശ്യത്തിന്
അപ്പ സോഡ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
4 മുട്ട പുഴുങ്ങി വെക്കുക. 3 സവാള നീളത്തിൽ അരിഞ്ഞതും 1 സ്പൂൺ ഇഞ്ചി വെള്ളുള്ളി പേസ്റ്റും 2 വേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് അര ടീ സ്പൂൺ മുളക് പൊടി, ഒരു നുള്ള് കുരുമുളക് പൊടി 1 സ്പൂൺ തക്കാളി സോസ് എന്നിവ ചേർത്ത് വഴറ്റുക.
ഷീറ്റിന് വേണ്ടി 1 1/2കപ്പ് മൈദ 2 സ്പൂൺ തൈര് , കുറച്ച് ഉപ്പ്, അപ്പ സോഡ എന്നിവ ചേർത്ത് കുഴച്ച് കുറച്ച് സമയം വെച്ച് .. ഉരുട്ടി കുറച്ച് വലുതായി പരത്തി, നീളത്തിൽ മുറിച്ച് രണ്ട് പീസ് വെച്ച് (+ ആകൃതിയിൽ)മസാലയും മുട്ടയും വെച്ച് പൊതിഞ്ഞ് എടുക്കുക. ഇത് എണ്ണയിൽ വറുത്ത് കോരുക.