+

ഫുജൈറയില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്

2025ലെ ഏഷ്യ ട്രയാത്ത്‌ലോണ്‍ വെസ്റ്റ് ഏഷ്യൻ ചാമ്ബ്യൻഷിപ്പിനും ഫുജൈറ ഇൻ്റർനാഷണല്‍ ട്രയാത്ത്‌ലോണ്‍ ചാമ്ബ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച്‌ താത്കാലികമായി റോഡ് അടച്ചിടുന്നതായി അറിയിച്ച്‌ ഫുജൈറ പൊലീസ്

2025ലെ ഏഷ്യ ട്രയാത്ത്‌ലോണ്‍ വെസ്റ്റ് ഏഷ്യൻ ചാമ്ബ്യൻഷിപ്പിനും ഫുജൈറ ഇൻ്റർനാഷണല്‍ ട്രയാത്ത്‌ലോണ്‍ ചാമ്ബ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച്‌ താത്കാലികമായി റോഡ് അടച്ചിടുന്നതായി അറിയിച്ച്‌ ഫുജൈറ പൊലീസ്.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ശനിയാഴ്ച രാവിലെ (04:00 മുതല്‍ 12:00 വരെ)അല്‍ റാഗിലാത് റൗണ്ട് എബൗട്ട് മുതല്‍ അല്‍ ദല റൗണ്ട് എബൗട്ട് വരെയുള്ള പാത, തിരിച്ച്‌ അതേ വഴിയില്‍.വൈകുന്നേരം (2:00 മുതല്‍ 6:00 വരെ)മറൈൻ ക്ലബ്ബ് റൗണ്ട് എബൗട്ട് മുതല്‍ അല്‍ ദല റൗണ്ട് എബൗട്ട് വരെയും അടച്ചിടും. ഹോട്ടലിനും റിസോർട്ടിനും എതിർവശത്തുള്ള കോർണിഷ് സ്ട്രീറ്റ്, ഹോട്ടലിനോട് ചേർന്നുള്ള സൈഡ് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്നു.

ഞായറാഴ്ച രാവിലെ (04:00 മുതല്‍ 12:00 വരെ)അല്‍ റാഗിലാത് റൗണ്ട് എബൗട്ട് മുതല്‍ കോർണിഷിലൂടെ ബീച്ച്‌ ഹോട്ടല്‍ റൗണ്ട് എബൗട്ട് വരെ. അവിടെ നിന്ന് തിരികെ അല്‍ മസാലാത് സ്ട്രീറ്റ് വഴി ഇരു ദിശകളിലൂടെയും അല്‍ റാഗിലാത് റൗണ്ട് എബൗട്ടിലേക്ക്.മത്സര ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങള്‍ ശ്രദ്ധിച്ച്‌ സഹകരിക്കണമെന്നും, യാത്രയ്ക്കായി മറ്റ് വഴികള്‍ തിരഞ്ഞെടുക്കണമെന്നും ഫുജൈറ പൊലീസ് അറിയിച്ചു.

facebook twitter