+

പലിശഭാരം കുറച്ച് എസ്ബിഐ

പലിശഭാരം കുറച്ച് എസ്ബിഐ

ബാങ്ക് വായ്പ എടുത്തവർക്ക് ആശ്വസിക്കാം. പലിശ നിരക്ക് കുറച്ച് എസ്ബിഐ. റീപോ നിരക്ക് റിസർവ് ബാങ്ക് കുറച്ചതിന്റെ പിന്നാലെയാണ് ഈ പുതിയ നടപടി. എംസിഎൽആർ, ആർഎൽഎൽആർ, ബേസ്റേറ്റ് തുടങ്ങിയവയിലാണ് മാറ്റം വന്നത്. ഇതിൽ എഫ്ഡിയുടെ പലിശനിരക്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.

വായ്പാ പലിശനിരക്കിലെ മാറ്റം ഇങ്ങനെ

എംസിഎൽആർ

എംസിഎൽആറിൽ‌ മാർജിനൽ (കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഒരുമാസം കാലാവധികളുള്ള വായ്പകളുടെ പലിശനിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി കുറച്ചു. 3 മാസ കാലാവധിയുള്ള നിരക്ക് 8.3ൽ നിന്ന് 8.25 ശതമാനമായി 6 മാസക്കാലാവധിയുള്ള വായ്പയ്ക്ക് നേരത്തേ 8.65 ശതമാനമായിരുന്നു എന്നാൽ പുതിയനിരക്ക് 8.6 ശതമാനമാണ്. ഒരുവർഷ കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.75ൽ നിന്ന് 8.7 ശതമാനമായാണ് കുറഞ്ഞത്. രണ്ടുവർഷത്തേതിന് 8.8ൽ നിന്ന് 8.75 ശതമാനത്തിലേക്കും 3 വർഷത്തേതിന് 8.85ൽ നിന്ന് 8.8 ശതമാനത്തിലേക്കും കുറച്ചു.

ഇബിഎൽആർ

ഇബിഎൽ‌ആർ (എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ്) പ്രകാരമുള്ള പുതിയ നിരക്ക് ഡിസംബർ 15ന് പ്രാബല്യത്തിൽ വരുംവിധം 7.90 ശതമാനമാണ് (7.90+CRP+BSP). നിലവിൽ 8.15 ശതമാനമാണ് (8.15+CRP+BSP). റീപോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് 7.75 ശതമാനത്തിൽ (7.75+CRP) നിന്ന് 7.50 ശതമാനത്തിലേക്കും (7.50+CRP) കുറച്ചു. ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ് (ബിപിഎൽആർ) 14.65 ശതമാനമായും ബേസ്റേറ്റ് 9.90 ശതമാനമായും പരിഷ്കരിച്ചു. ഡിസംബർ 15ന് പുതിയനിരക്ക് പ്രാബല്യത്തിൽ വരും.

എഫ്ഡി പലിശ കുറയും

ഡിസംബർ 15ന് പ്രാബല്യത്തിൽ വരുംവിധം എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറച്ചു. ഇതുപ്രകാരം 2 വർഷം മുതൽ 3 വർഷത്തിൽ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.45ൽ നിന്ന് 6.4 ശതമാനമായി. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 6.95ൽ നിന്ന് 6.9 ശതമാനത്തിലേക്കും കുറയും.

എസ്ബിഐയുടെ പ്രത്യേക പദ്ധതിയായ ‘അമൃത് വൃഷ്ടി’യുടെ 444 ദിവസത്തെ നിക്ഷേപത്തിന് പലിശനിരക്ക് 6.60ൽ നിന്ന് 6.45 ശതമാനമായും, മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിനുള്ള നിരക്ക് 7.10ൽ നിന്ന് 6.95 ശതമാനമായും, സൂപ്പർ സീനിയേഴ്സിന് നൽകുന്ന പലിശ 7.20ൽ നിന്ന് 7.05 ശതമാനത്തിലേക്കും കുറയുന്നുണ്ട്.

Trending :
facebook twitter