+

ഏത് ആഘോഷങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം ഈ സ്പെഷ്യൽ ചിക്കൻ വിഭവം

ചേരുവകൾ ചിക്കൻ :500g കുരുമുളക് പൊടി :1/2tbsp ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tsp


ചേരുവകൾ

ചിക്കൻ :500g
കുരുമുളക് പൊടി :1/2tbsp
ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tsp
മഞ്ഞൾ പൊടി :1/4tsp
ഉപ്പ് ആവിശ്യത്തിന്
കറിവേപ്പില :1തണ്ട്

Step:2

ഏലക്ക :2
പട്ട :1
ഗ്രാമ്പു :2
ഉണക്ക മുളക് :2
കറിവേപ്പില :2തണ്ട്
വലിയുള്ളി :1
മുളക്പൊടി :1/2tsp
മഞ്ഞൾപൊടി :1/2tsp
വലിയജീരക പൊടി :1/4tsp
മല്ലിപൊടി :1tsp
തക്കാളി :1
കുരുമുളക് പൊടി :2tsp
തൈര് :2tbsp
മല്ലിയില കുറച്ച്

ഉണ്ടാക്കുന്ന വിധം :
ആദ്യം കാടായിയിൽ ചിക്കൻ എടുത്ത് അതിലേക്ക് step:1 

ലെ ചേരുവകൾ ചേർത്ത് നന്നായി ചിക്കനിൽ മിക്സ്‌ ചെയ്യാം.ഇനി തീ ഓണാക്കി ചിക്കൻ പകുതിവേവാകുന്നത് വരെ വഴറ്റിവേവിക്കാം. ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവിശ്യമില്ല. നോൺസ്റ്റിക് പത്രമായൊണ്ട് അടിയിൽ പിടിക്കില്ല. നിങ്ങൾക് വേണമെങ്കിൽ വെള്ളം ചേർക്കാം. ചിക്കൻ പകുതിവേവുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതേ കാടായിയിൽ വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ
 step 2 വിലെ ചേരുവകൾ ഏലക്ക,പട്ട, ഗ്രാമ്പു, ഉണക്ക മുളക്, കറിവേപ്പില എന്നിവ ചേർക്കാം.

 ഇനി ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം. ഇനി ഇതിലേക്ക് പച്ചമുളകും ഇഞ്ചി വെളുത്തുളളി പേസ്റ്റും കുറച്ച് മല്ലിയില കൂടി ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, വലിയജീരകപൊടി എന്നിവ ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് തക്കാളി ചെറുതായ് അരിഞ്ഞതും കൂടെ ചേർത്ത് നന്നായി വഴറ്റാം. ശേഷം ഇതിലേക്ക് പകുതിവേവിച്ചചിക്കൻ ചേർക്കാം. പിന്നെ ഇത് വേവിക്കാൻ ആവിശ്യമായ 1/2കപ്പ്‌ വെള്ളം ചേർക്കാം. ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം. ഇനി ഇത് അടച്ചുവെച്ചു വേവിക്കാം. ചിക്കൻ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് കുരുമുളക് പൊടി ചേർത്ത് മിക്സ്‌ ചെയ്യാം. ഇനി ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കാം. ശേഷം ഇതിലേക്ക് തൈരും കൂടെ ചേർക്കാം. ഇനി മുകളിൽ കുറച്ച് മല്ലിയില കൂടി വിതറാം.. അപ്പോൾ നമ്മുടെ പെപ്പെർ ചിക്കൻ റെഡി .

Trending :
facebook twitter