മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ LDF ഭരണം നില നിർത്തും. 17 വാർഡിൽ 11 സീറ്റിൽ LDF വിജയിച്ചു. മൂന്ന് വാർഡുകൾ SDPI നില നിർത്തി. പാച്ചാക്കര, മലക്ക് താഴെ, ഡിസ്പെൻസറി വാർഡുകളാണ് SDPI ഇപ്രാവശ്യവും നിലനിർത്തിയത്. അതേ സമയം ദീപ്തി വാർഡ് നഷ്ടമായി. എന്നാൽ പുതുതായി രൂപം കൊണ്ട ഉമർ ഗേറ്റ് വാർഡിൽ എസ്ഡിപിഐ വിജയിച്ചു.
ദിപ്തി, സുരഭി , ബീച്ച് വാർഡുകളിൽ എസ് ഡി പി ഐ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് ഒന്നും ലീഗിന് ഒന്നും സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.