+

കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു; കേവല ഭൂരിപക്ഷം നേടി ഭരണ തുടർച്ച

കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി നൽകി കൊണ്ട് യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 56 ഡിവിഷനുകളുള്ള കോർപറേഷനിൽ 36 സീറ്റുകൾ നേടി യു.ഡി എഫ് ഭരണം ഉറപ്പിച്ചു.

കണ്ണൂർ :  കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി നൽകി കൊണ്ട് യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 56 ഡിവിഷനുകളുള്ള കോർപറേഷനിൽ 36 സീറ്റുകൾ നേടി യു.ഡി എഫ് ഭരണം ഉറപ്പിച്ചു. നിലവിൽ എൽ.ഡി.എഫ് 15സീറ്റു നേടി രണ്ടാം സ്ഥാനത്തുണ്ട്. എൻ.ഡി എനാല് സീറ്റും അറക്കൽ ഡിവിഷനിൽ എസ്.ഡി.പി.ഐ ഒരു സീറ്റും നേടി. പഞ്ഞിക്കരയിൽ പി.കെ രാഗേഷാണ്തോറ്റ പ്രമുഖൻ. താളിക്കാവിൽ നിന്നും സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഒ.കെ വിനീഷ്, അറക്കലിൽ നിന്നും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സാബിറയും തോറ്റു.

ബി.ജെ.പി പള്ളിക്കുന്ന്  സീറ്റു നിലനിർത്തുന്നതിനോടൊപ്പം മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസിന് സിറ്റിങ് സീറ്റായ തുളിച്ചേരിയും ടെംപിൾവാർഡും നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ 34 സീറ്റു നേടിയ യു.ഡി.എഫ് 36 സീറ്റാക്കി വർദ്ധിപ്പിച്ചപ്പോൾ കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് 4 സീറ്റുകുറഞ്ഞ് 15 ആയി ചുരുങ്ങി. ബി.ജെ.പി മൂന്ന് സീറ്റ് വർദ്ധിപ്പിച്ചപ്പോൾ എസ്.ഡി.പി.ഐ കോർപറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്നു.

facebook twitter