ചെറുവത്തൂർ : മടക്കരയിൽ എൽഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുവത്തൂർ ഡിവിഷനിൽ എൽഡിഎഫിന്റെ കൊടി പിടിച്ചെടുക്കാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി സെറീന സലാമിൻ്റെ വിജയാഹ്ലാത്തിനിടെയാണ് ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ് യുഡിഎഫും ബിജെപിയും അഴിച്ചുവിടുന്നതെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ പരാതി.