+

നാടൻ രുചികളുടെ വൈവിധ്യവുമായി കുടുംബശ്രീയുടെ വിൻ്റർ വണ്ടർ' ജില്ലാ തല ഫുഡ്‌ഫെസ്റ്റ് തളിപ്പറമ്പിൽ

നാടൻ രുചികളുടെ വൈവിധ്യവും പുതുരുചികളുടെ പുത്തൻ അനുഭവങ്ങളുമായി രുചിയുടെ ഉത്സവം തീർത്ത് കൊണ്ട് 'വിൻ്റർ വണ്ടർ' ജില്ലാ തല ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു . തളിപ്പറമ്പ് ഹാപ്പിനസ്സ് സ്ക്വയറിൽ ഡിസംബർ 20 മുതൽ 27 വരെയാണ്  ഫുഡ്‌ഫെസ്റ്റ് നടക്കുന്നത് .

തളിപ്പറമ്പ :  നാടൻ രുചികളുടെ വൈവിധ്യവും പുതുരുചികളുടെ പുത്തൻ അനുഭവങ്ങളുമായി രുചിയുടെ ഉത്സവം തീർത്ത് കൊണ്ട് 'വിൻ്റർ വണ്ടർ' ജില്ലാ തല ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു . തളിപ്പറമ്പ് ഹാപ്പിനസ്സ് സ്ക്വയറിൽ ഡിസംബർ 20 മുതൽ 27 വരെയാണ്  ഫുഡ്‌ഫെസ്റ്റ് നടക്കുന്നത് . ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്  ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ പാചക പ്രതിഭപ്രദർശിപ്പിക്കുക, സംരംഭകരെ അവരുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതി നായി സഹായിക്കുക, പരമ്പരാഗത ഭക്ഷ്യസമ്പ്രദായങ്ങൾ ജനപ്രിയമാക്കുക, കുടുംബശ്രീ യൂണിറ്റുകൾക്ക് സാമ്പത്തിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ജില്ലയിലെ ഭക്ഷ്യമേഖലയിൽ പ്രവർത്തിച്ച് വരുന്ന വ്യക്തിഗത/ ഗ്രൂപ്പ് സംരംഭകരുടെ പരമ്പ രാഗത, പ്രാദേശിക, ഫ്യൂഷൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യ സ്‌റ്റാളുകൾ എന്നിവ ഫുഡ്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.സ്റ്റാൾ 11 മണി മുതൽ തുറന്ന് പ്രവർത്തിക്കും .രാത്രി 10 മണി വരെ ഉണ്ടാകും

ഫുഡ് ഫെസ്റ്റിനോടൊപ്പം കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങളുടെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണനവും വിവിധ കലാസാംസ്ക്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

സംസ്‌ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ കമ്മ്യൂണിറ്റി ശൃംഖലയയ കുടുംബശ്രീ സ്ത്രീശാക്തീകരണത്തിലൂന്നിയ സാമ്പത്തിക സാമൂഹ്യ ശാാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിർമാർജ്ജനമാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ യുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വ സാധ്യതകളുടെ വികസനവുംചെറുതും വലുതുമായ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തീക സ്വാതന്ത്യം നേടാനും സ്ത്രീകളെ പ്രാപ്തരാക്കുകയാണ് സാമ്പത്തിക ശാക്തീകരണം വഴി ലക്ഷ്യമിടുന്നത്. ചെറുകിട സംരംഭങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഭക്ഷ്യ വിപണനമേളകളും ഉല്പ‌ന്ന പ്രദർശന വിപണന മേളകളും സംഘടിപ്പിക്കുന്നത്.

തനതു ഭക്ഷ്യ വിഭവങ്ങൾ മായമില്ലാതെ പാചകം ചെയ്ത് നൽകുവാനും ഇതിലൂടെ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുവാനും കാറ്ററിംഗ് യൂണിറ്റുകൾക്ക് പെർഫോമൻസ് ഇപ്രൂവ്‌മെന്റ് പരിശീലനം നൽകുവാനും ഉദ്ദേശിച്ച കുടുംബശ്രീ നടപ്പിലാക്കുന്ന വിപണന രീതിയാണ് ഭക്ഷ്യമേളകൾ. ഈ ലക്ഷ്യം മുന്നിൽക്കണ്ട് ഭക്ഷണത്തെ മുഖ്യമായ ആകർഷണമായി മാറ്റി, കുടുംബശ്രീ അംഗങ്ങൾ ക്കായി ഫുഡ് കോർട്ട് സംഘടിപ്പിക്കുകയാണ് ലക്ഷ്യം.വാർത്താ സമ്മേളനത്തിൽ ദീപ പി.ഒ ,സിനോ നൈനാൻ,ആതിര കെ, സന്ധ്യ എൻ ടി ,സന്ധ്യ  പി എന്നിവർ പങ്കെടുത്തു .
 

facebook twitter