ചക്കരക്കൽ : യുവാവിൻ്റെ ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പുസംഘം 94,000രൂപ തട്ടിയെടുത്തതായി പരാതി. ചക്കരക്കൽ ഇരിവേരി സ്വദേശി സി എം അരുൺ ലാലിൻ്റെ (34) പണമാണ് തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ നവംബർ 30 ന് വൈകുന്നേരം 4 മണിക്ക് ശേഷം പരാതിക്കാരൻ്റെ പേരിലുള്ള കനറാ ബേങ്ക് ചക്കരക്കൽ ശാഖയിലുള്ളഅക്കൗണ്ടിൽ നിന്നും പലതവണകളായി തട്ടിപ്പുസംഘം94000രൂപ പിൻവലിച്ചു വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്.