കണ്ണൂരിൽ ജി.കെ. പണിക്കർ 29-ാം ചരമ വാർഷിക അനുസ്മരണവും കേരള ദിനേശ് ന്യൂ ഇയർ ക്രിസ്മസ് സ്റ്റാൾ ഉദ്ഘാടനവും നിർവഹിച്ചു

03:44 PM Dec 19, 2025 | Kavya Ramachandran

കണ്ണൂർ : കേരള ദിനേശ് ബീഡി സഹകരണ സംഘങ്ങളുടെ ശില്പിയും സാരഥിയുമായിരുന്ന ജി. കെ. പണിക്കരുടെ 29-ാംവാർഷിക അനുസ്മരണവും, എൻഡോവ്മെന്റ് വിതരണവും & കേരള ദിനേശ് ന്യൂ ഇയർ ക്രിസ്മസ് സ്റ്റാൾ ഉദ്ഘാടനവും മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ പയ്യാമ്പലം കേന്ദ്രസംഘം ഓഫീസിൽ വെച്ച് നിർവഹിച്ചു. ചടങ്ങിൽ കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു അദ്ധ്യക്ഷനായി. 

കേന്ദ്രസംഘം ഡയറക്ടർ ശ്രീ. പി. കമലാക്ഷൻ, ശ്രീ. കെ.പി. സഹദേവൻ (CITU), ശ്രീ.പലേരി മോഹനൻ (AITUC), ശ്രീ. പി.പി. കൃഷ്ണൻ (INTUC), ശ്രീ.കെ.പി. രമേശൻ (HS), ശ്രീ. പി. കൃഷ്ണൻ (BMS), ശ്രീ. പി. വൽസരാജ് (NIO), ശ്രീ. വാമനൻ വി.സി.(NIC), ശ്രീ. ടി.കെ. ഹുസൈൻ (STU), അഖിലേഷ് കാടാച്ചിറ (KSEF), വി. ബാലൻ (ഡയറക്ടർ, കേരള ദിനേശ്, ശ്രീമതി. എം. വി. രഞ്ജിനി (ഡയറക്ടർ, കേരള ദിനേശ്, ശ്രീമതി. വാഴയിൽ സതി (ഡയറക്ടർ, കേരള ദിനേശ്), ഓഫീസ് മാനേജർ എം. പ്രകാശൻ എന്നിവർ സംസാരിച്ചു.

പയ്യാമ്പലം സൂപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്ത കേരള ദിനേശ് ന്യൂ ഇയർ & ക്രിസ്മസ് സ്റ്റാളിൽ ഡ്രസ്സുകൾ വൻ വിലകുറവിലാണ് വില്പന നടത്തുന്നത്. 100 രൂപക്ക് ടീ ഷർട്ടുകൾ, 180 രൂപക്ക് നൈറ്റി, 300 രൂപ മുതൽ കോട്ടൺ ബെഡ്ഷീറ്റുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ വില കുറച്ച് വില്പന നടത്തുന്നത്. ഫുഡ് ഉൽപ്പന്നങ്ങളും, കുടകളും വില കുറവിൽ ആണ് സ്റ്റാളിൽ വില്പന നടത്തുന്നത്. സ്റ്റാൾ ഈ മാസം അവസാനം വരെ തുറന്ന് പ്രവർത്തിക്കും.