തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി

01:39 PM Dec 20, 2025 | AVANI MV

കണ്ണൂർ: മഹാത്മഗാന്ധി നിന്ദക്കെതിരേയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരേയും കോൺഗ്രസ്സ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധിച്ചു .ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഇ പി ആർ വേ ശാല, യു ബാബു ഗോപിനാഥ് , കെ എം വിജയൻ , രാജേഷ് മാത്യു, കെ സി അബ്ദുൾ ഖാദർ, സന്തോഷ് കരിയാട്, റനീഷ് മാത്യു,എൻ സി ടി ഗോപീകൃഷ്ണൻ ,തൃപ്തി ടീച്ചർ,അഷറഫ് പിലാത്തറ തുടങ്ങിയവർ സംസാരിച്ചു.