സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേള ഡിസംബർ 23 ന് തുടങ്ങും

01:42 PM Dec 20, 2025 | AVANI MV

കണ്ണൂർ :  ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേളയുടെ പതിമൂന്നാം പതിപ്പ് ഡിസംബർ 23 മുതൽ ജനുവരി 11 വരെ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രണ്ടു ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ ഇക്കുറി കര കൗശല മേള സന്ദർശിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൂറോളം കരകൗശല കലാകാരൻമാർ ഇത്തവണ അവരുടെ ഉൽപ്പന്ന പ്രദർശനം നടത്തും. ഡിസംബർ 25 ന് വൈകുന്നേരം ആറുമണിക്ക് ടൂറിസം വകുപ്പ്.മന്ത്രി പി.എ മുഹമ്മദ് റിയാസ് കരകൗശലമേള ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനു മാല എന്നിവർ പങ്കെടുക്കും. 

മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ. വൈവിധ്യമേറിയ കലാപരിപാടികൾ. ഹാൻഡ്ലും തീം പവലിയൻ ,വാഹന പ്രദർശനം, കളരി അഭ്യാസം, ഭക്ഷ്യ മേള, ഫ്ളർ ഷോ , ടൂറിസം എക്സ്പോ എന്നിവയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ മാനേജർ ഓപ്പറേഷൻ സ് ആർ. അശ്വിൻ, ആർ ദീപക് ( മാനേജർ പർച്ചേസ് ) എം.പി ഷാനു (മാനേജർപെർമോഫിങ് ആർട്സ് ആൻസ് ഇവൻ്റ് സ് ) എന്നിവർ പങ്കെടുത്തു.