ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ

09:10 AM Jun 22, 2025 | Kavya Ramachandran

ചേരുവകൾ

    പച്ചരി- 1 കപ്പ്
    പഞ്ചസാര- 3/4 കപ്പ്
    ഏലയ്ക്ക- 2
    ചോറ്- 1 കപ്പ്
    മൈദ- 1/4 കപ്പ്
    വെള്ളം- ആവശ്യത്തിന്
    ഉപ്പ്- 1/4 ടീസ്പൂൺ
    ബേക്കിംഗ് സോഡ- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

    പച്ചരി കഴുകി വൃത്തിയാക്കിയെടുത്ത് 8 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
    ശേഷം വെള്ളം കളഞ്ഞ് അതിലേയ്ക്ക് മൈദ, ഏലയ്ക്ക, വേവിച്ച ചോറ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
    ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് വീണ്ടും എട്ട് മണിക്കൂർ അടച്ചു മാറ്റി വയ്ക്കാം.
    പുളിച്ച മാവിലേയ്ക്ക് ബേക്കിങ് പൗഡറും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
    ഉണ്ണിയപ്പം ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് തയ്യാറാക്കിയ മാവ് ഒഴിക്കാം.
    രു വശം വെന്തു കഴിയുമ്പോൾ മറിച്ചിട്ടു കൊടുക്കാം.
    ഇരുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ ചൂടോടെ ഒരു പാത്രത്തിലേയ്ക്കു മാറ്റാം, ആവശ്യാനുസരണം കഴിക്കാം.