റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ‘കാന്താര ചാപ്റ്റർ 1’. റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ-ഇന്ത്യ ഗ്രോസ് നേടാനായതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ്സ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
വിജയ് കിരഗന്ദൂർയുടെ ഹോംബലെ ഫിലിംസ് ബാനറിൽ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. റിഷബ് ഷെട്ടി ‘ബെർമേ’ എന്ന കഥാപാത്രമായി എത്തുമ്പോൾ, രുക്മിണി വസന്ത് ‘കനകാവതി’യായി, ഗുല്ഷൻ ദേവയ്യ ‘കുളശേഖര’യായി തിളങ്ങുന്നു. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബി. അജനീഷ് ലോക്നാഥ് ആണെങ്കിൽ, ക്യാമറയ്‌ക്ക് പിന്നിൽ വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് അർവിന്ദ് എസ് കശ്യപ് (ISC) ആണ്. രചനയിൽ അനിരുദ്ധ മഹേഷും ഷാനിൽ ഗൗതംയും സഹരചനാ പങ്കാളികളായി പ്രവർത്തിച്ചിരിക്കുന്നു.