കാന്താര ചാപ്റ്റര്‍ 1: ഒടിടി സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് കോടികള്‍ക്ക്

09:15 AM Oct 31, 2025 | Kavya Ramachandran

നെറ്റ്ഫ്ലിക്സിൻ്റെ 100 കോടിയെന്ന ഒടിടി റൈറ്റ്സിനെ കടത്തിവെട്ടി ആമസോണ്‍ പ്രൈം 110 കോടി രൂപയ്ക്ക് കാന്താര ചാപ്റ്റര്‍ വണ്ണിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന്  റിപ്പോര്‍ട്ടുകള്‍ . ഈ മാസം ഒക്ടോബർ 31 മുതലാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹിന്ദി പതിപ്പ് ഒരു മാസം ക‍ഴിഞ്ഞ് ഡിജിറ്റലായി റിലീസ് ചെയ്യും.

കാന്താര ചാപ്റ്റര്‍ 1 നിർമ്മാതാക്കൾ ഒടിടി റൈറ്റ്സിനായി 125 കോടി രൂപയാണ് ചോദിച്ചത്. നെറ്റ്ഫ്ലിക്സിനെ സമീപിച്ചപ്പോള്‍ 100 കോടി രൂപയായിരുന്നു നെറ്റ്ഫ്ലിക്സ് ഓഫർ ചെയ്തത്. അതേസമയം, ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന് കുറച്ച് മെച്ചപ്പെട്ട ഓഫര്‍ നല്‍കുകയായിരുന്നു.


110 കോടി രൂപയാണ് ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിംഗ് റൈറ്റ്സിനായി ആമസോണ്‍ പ്രൈം നല്‍കിയത്. ഇതോടുകൂടി കന്നഡയില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍. നേരത്തെ കെ ജി എഫ് 2 ആണ് കന്നഡയില്‍ ഒടിടി സ്ട്രീമിംഗിനായി ഏറ്റവും കൂടുതല്‍ പണം വാങ്ങിയത്. 300 കോടി രൂപയായിരുന്നു വാങ്ങിയത്.