തയ്യാറാക്കുന്ന വിധം
ഉണക്ക കപ്പലണ്ടി എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉപ്പിട്ട് കുക്കറിൽ വേവിച്ചെടുക്കുക.
( പച്ച കപ്പലണ്ടി ആണെങ്കിൽ വെള്ളത്തിൽ കുതിർക്കാതെ തന്നെ വേവിച്ച് ചെയ്യാം)
Trending :
പാത്രം ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വേപ്പില വെവ്വേറെ പൊരിച്ചു കോരുക. കടുകും ഉലുവയും പൊട്ടിച്ചെടുക്കുക.
അതിലേക്ക് കാശ്മീരി മുളകുപൊടിയും, മഞ്ഞപ്പൊടി,കായം, ഉലുവാപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറി വരുമ്പോൾ ( ചാറുകുറുകിയത് വേണമെങ്കിൽ 3,4 tbsp വേവിച്ച് വെച്ചിരിക്കുന്ന കപ്പലണ്ടി മിക്സിയിൽ നല്ലതുപോലെ അരച്ച് വഴറ്റിചേർക്കാം) കപ്പലണ്ടി വേവിച്ചത് ചേർത്ത് നന്നായി വഴറ്റുക.
വറുത്ത് മാറ്റിവെച്ചത് എല്ലാം ചേർക്കുക. വിനീഗറും, കപ്പലണ്ടി വേവിച്ച വെള്ളവും, ആവശ്യത്തിനു ഉപ്പും, ചേർത്ത് നന്നായി തിളപ്പിക്കുക.
തയ്യാറാക്കിയത് : ഫെമി അബ്ദുൾ സലാം