ആവശ്യമുള്ള സാധനങ്ങൾ
കപ്പ – ഒരു കിലോ
ചെറിയ ഉള്ളി – 6 എണ്ണം
തേങ്ങ ചിരകിയത് – അരക്കപ്പ്
പച്ചമുളക് – മൂന്നോ നാലോ എണ്ണം
ഉപ്പ് – പാകത്തിന്
വെള്ളം – വേവിക്കാൻ പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കപ്പ ചെറുതായി അരിഞ്ഞ് അതിലേക്ക് അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
ശേഷം തേങ്ങ, ഉള്ളി, പച്ചമുളക് അൽപം മഞ്ഞൾപ്പൊടി എന്നിവ എടുത്ത് നല്ലതു പോലെ ചതച്ചെടുക്കാവുന്നതാണ്.
ഇത് നല്ലതു പോലെ ചതച്ചെടുത്ത ശേഷം ഇത് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ കപ്പയിലേക്ക് ചേർക്കാവുന്നതാണ്.
അതിന് ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.
കപ്പ കുഴഞ്ഞ് പോവാതെ ശ്രദ്ധിക്കണം എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.