' കാപ്പിരി തുരുത്ത് ' ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസ് ചെയ്തു

08:40 PM Apr 16, 2025 | AVANI MV

' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ ഡ്രമാറ്റിക് ഡെത്ത് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.സുരേഷ് പാറപ്രം എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകർന്ന് അനോജ് കെ സാജൻ ആലപിച്ച "നീർ പൊഴിയും പൂവിതളിൽ....."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത് 

'  മെയ് രണ്ടിന്  പ്രദർശനത്തിനെത്തുന്നു.  നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം ,ധ്വനി എന്നിവരോടൊപ്പം  കെ.കെ.സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു,വിദൃ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു.  നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.