+

കോടികളുടെ ആഡംബര കാറുകള്‍ സ്വന്തം, പക്ഷെ പരിക്കേറ്റപ്പോള്‍ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തിരിഞ്ഞുനോക്കാതെ കരീനയും കുടുംബവും, ഓട്ടോചാര്‍ജും നല്‍കിയില്ല

മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തിരിഞ്ഞുനോക്കാതെ കരീനയും കുടുംബവും.

 

മുംബ: മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തിരിഞ്ഞുനോക്കാതെ കരീനയും കുടുംബവും. ജനുവരി 16 ന് പുലര്‍ച്ചെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സെയ്ഫിനെ ഉടനടി ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണ്.

നടനെ ലീലാവതി ഹോസ്പിറ്റലില്‍ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറായ ഭജന്‍ സിംഗ് മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഒട്ടേറെ ആഡംബര കാറുകള്‍ ഉണ്ടായിട്ടും ഉടനടി ആശുപത്രിയിലെത്തിച്ചത് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ്.

സംഭവത്തെക്കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെയാണ്,

പരിക്കേറ്റ ഒരാളും മകനും ഓട്ടോയില്‍ കയറുമ്പോള്‍ അത് സെയ്ഫ് അലി ഖാനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മുറിവ് കടുത്തതാണെന്ന് അറിഞ്ഞതോടെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായിരുന്നു ശ്രമം. യാത്രയ്ക്കിടെ ആശുപത്രിയിലേക്ക് എത്രദൂരമുണ്ടെന്ന് സെയ്ഫ് ചോദിച്ചിരുന്നു. ഏതാണ്ട് എട്ട് മിനിറ്റുകൊണ്ട് അവിടെയെത്തി. ഓട്ടോയില്‍ നിന്നും സെയ്ഫും മകനും ഇറങ്ങിയശേഷമാണ് അത് ബോളിവുഡ് താരമാണെന്ന് മനസിലായത്.

ആശുപത്രിയില്‍ എത്തിയ ഉടനെ ജീവനക്കാര്‍ സഹായത്തിനായി ഓടിയെത്തി. അപ്പോഴേക്കും അത് സെയ്ഫ് അലി ഖാന്‍ ആണെന്ന് അവര്‍ക്ക് മനസ്സിലായി. മുതുകിലെ മുറിവില്‍ നിന്ന് രക്തം ധാരാളമായി ഒഴുകുന്നുണ്ടായിരുന്നെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

തിരക്കിനിടയില്‍ ഓട്ടോചാര്‍ജ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. സംഭവത്തിന് പിന്നാലെ കരീന കപൂര്‍ ഉള്‍പ്പെടെ സെയ്ഫ് അലി ഖാന്റെ കുടുംബത്തില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭജന്‍ സിംഗ് വ്യക്തമാക്കി. തന്റെ പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ല. ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. അന്ന് രാത്രി ഞാന്‍ പണത്തെ കുറിച്ച് ചിന്തിച്ചില്ല. നടന്റെ ബന്ധുക്കളുമായി ഒരു സംഭാഷണവും നടത്തിയിട്ടില്ലെന്നും സിംഗ് പറഞ്ഞു. റിക്ഷാ ഡ്രൈവര്‍ സെയ്ഫില്‍ നിന്ന് പണം സ്വീകരിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Trending :
facebook twitter