+

കര്‍ക്കടക മാസം എത്തിയല്ലോ !! ഔഷധക്കഞ്ഞി ഇങ്ങനെ തയാറാക്കൂ

തവിടു കളയാത്ത ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി – 100 ഗ്രാം ഉലുവ – 5 ഗ്രാം. ആശാളി – 5 ഗ്രാം

അവശ്യ സാധനങ്ങൾ

തവിടു കളയാത്ത ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി – 100 ഗ്രാം
ഉലുവ – 5 ഗ്രാം.
ആശാളി – 5 ഗ്രാം
ജീരകം – 5 ഗ്രാം.
കാക്കവട്ട് – ഒന്നിന്‍റെ പകുതി
ചെറുപയർ പൊടിച്ചത് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഔഷധസസ്യങ്ങള്‍ – മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയ്യാറാക്കുന്ന വിധം:

ഇടിച്ചെടുത്ത പച്ചമരുന്നു നീരിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ, ചെറുപയർ പൊടിച്ചത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ വേവിക്കുക. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം. അര സ്‌പൂൺ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

Trending :
facebook twitter