+

'കാലം കരുതിവെച്ച കർമ്മയോഗി, വിഴിഞ്ഞം തുറമുഖത്തിൻറെ ശിൽപി' ; സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി തുറമുഖമന്ത്രി വിഎൻ വാസവൻ

വിഴിഞ്ഞം തുറമുഖം കമ്മീഷനിങിൻറെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിൻറെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങിൻറെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിൻറെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ വിഎൻ വാസവൻ പറഞ്ഞു.

ഒന്നും രണ്ടും പിണറായി സർക്കാരിൻറെ ഇച്ഛാശക്തിയാണ് ഇത് യഥാർഥ്യമാകാൻ കാരണം. ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്താണ് സാധ്യമല്ലാത്തത് ഒന്നുമില്ല എന്ന നെപ്പോളിയൻറെ വാക്യം അർഥപൂർണമാകുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം യഥാർഥ്യമാക്കുന്നതിന് ഇടതുപക്ഷ സർക്കാരും അതിൻറെ അമരക്കാരനായ മുഖ്യമന്ത്രിയും നേതൃത്വപരമായ പങ്കുവഹിച്ചത്. 

തുടക്കത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇത് യഥാർഥ്യമാക്കിയത്. അസംസ്കൃത വസ്തുക്കളുടെ കുറവും കോവിഡ് അടക്കമുള്ള മഹാമാരികളും പ്രളയവുമെല്ലം അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്ന് യഥാർഥ്യമാക്കിയത്. ചടങ്ങിന് അധ്യക്ഷത വഹിക്കുന്ന കേരളത്തിൻറെ മുഖ്യമന്ത്രി കാലം കരുതിവെച്ച കർമ്മയോഗിയായ ഈ തുറമുഖത്തിൻറെ ശിൽപി പിണറായി വിജയനെ ഹാർദമായി സ്വാഗം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയെ വിഎൻ വാസവൻ സ്വാഗതം ചെയ്തത്. തുടർന്ന് പ്രധാനമന്ത്രിയെയും ഗവർണറെയും മറ്റു വേദിയിലുള്ളവരെയും മന്ത്രി സ്വാഗതം ചെയ്തു.

facebook twitter