+

മുസ്ലീം പ്രധാനാധ്യാപകനെ പുറത്താക്കാന്‍ കിണറില്‍ വിഷംകലക്കി, വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി, സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം ഇങ്ങനെ

കര്‍ണാടകയിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിന്റെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി സംഘപരിവാര്‍ സംഘടനയായ ശ്രീരാമ സേന.

ബെലഗാവി: കര്‍ണാടകയിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിന്റെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി സംഘപരിവാര്‍ സംഘടനയായ ശ്രീരാമ സേന. സംഭവത്തില്‍ സംഘടനയുടെ നേതാവിനെയും രണ്ട് സഹായികളെയും ബെലഗാവി പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവി ജില്ലയിലെ ഹുളികട്ടി ഗ്രാമത്തിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ കിണറിലാണ് വിഷം കലര്‍ത്തിയത്. മലിനമായ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ രോഗബാധിതരായിരുന്നു.

മുസ്ലീം വിഭാഗത്തില്‍പ്പെട്ട സ്‌കൂളിന്റെ പ്രധാനാധ്യാപകനെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്രീരാമ സേന സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, മഗന്‍ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായവര്‍.

ചില വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പ്രധാനാധ്യാപകനെയും മറ്റൊരു അധ്യാപകനെയും അറിയിക്കുകയായിരുന്നു. വെള്ളം കുടിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ വൈദ്യസഹായം ലഭ്യമാക്കി.

സാഗര്‍ പാട്ടീല്‍ ആയിരുന്നു ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍. സാഗര്‍ പാട്ടീല്‍ മുഖ്യധ്യാപകന്‍ സുലൈമാന്‍ ഗോറെനായകിനെ സ്ഥലം മാറ്റുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാന്‍ ആഗ്രഹിച്ചു. ഗോറെനായക് 13 വര്‍ഷമായി സ്‌കൂളില്‍ സേവനം അനുഷ്ഠിക്കുകയും ഗ്രാമവാസികളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വാട്ടര്‍ ടാങ്കിന് സമീപം ഒരു സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ കണ്ടെത്തി, പരിശോധിച്ചപ്പോള്‍ അതില്‍ കീടനാശിനി ഉണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്ക് 500 രൂപയും ചോക്ലേറ്റുകളും നല്‍കി, കീടനാശിനി അടങ്ങിയ ബോട്ടില്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കില്‍ ഒഴിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ, കൃഷ്ണ മദാര്‍ ഇക്കാര്യം സമ്മതിച്ചു. സാഗര്‍ പാട്ടീല്‍ മദാറിന്റെ അവിഹിതബന്ധം കണ്ടെത്തിയിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടെക്കൂട്ടിയതെന്നാണ് കുറ്റസമ്മതം. പ്രായപൂര്‍ത്തിയാകാത്ത കുട്ടി പ്രോസിക്യൂഷന്‍ സാക്ഷിയാകും.

facebook twitter