താനക്കാരൻ എന്ന ഹിറ്റ് ചിത്രമൊരുക്കിയ തമിഴിനൊപ്പമാണ് കാർത്തിയുടെ പുതിയ ചിത്രം. 'മാർഷൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നു.ചിത്രത്തിൽ നിവിൻ പോളി ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ വന്ന പോസ്റ്ററിൽ നടന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കല്യാണി പ്രിയദർശൻ ആണ് സിനിമയിലെ നായിക. ലാൽ, പ്രഭു, സത്യരാജ്, ജോൺ കൊക്കൻ, ഈശ്വരി റാവു, മുരളി ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സത്യൻ സൂര്യൻ ആണ് സിനിമയ്ക്കായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കാർ ആണ്.
സർദാർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തി സിനിമ. 2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. ചൈന, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലായി 100 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.