കാസർകോട് : അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 1076634 വോട്ടര്‍മാര്‍. ജില്ലയില്‍ 2442 വോട്ടര്‍മാരുടെ വര്‍ദ്ധനവ്. 526098 പുരുഷ വോട്ടര്‍മാരും 550525 സ്ത്രീ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത്. ആകെ 1218 പുരുഷ വോട്ടര്‍മാരുടെയും 1225 സ്ത്രീ വോട്ടര്‍മാരുടെയും വര്‍ദ്ധനവാണ് വോട്ടര്‍പട്ടികയില്‍ ഉണ്ടായത്.
11 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. 12171 കന്നിവോട്ടര്‍മാരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടു. കന്നിവോട്ടര്‍മാരുടെ എണ്ണത്തില്‍ 11044 വോട്ടര്‍മാരുടെ കുറവുണ്ടായി. എന്‍പത് പിന്നിട്ട 15423 മുതിര്‍ന്ന വോട്ടര്‍മാരാണ് പട്ടികയുടെ ഭാഗമായത്. 2226 വോട്ടര്‍മാരുടെ വര്‍ദ്ധനവുണ്ടായി.