കാസർഗോഡ് ജില്ലാ ലീഗല്‍ സര്‍വീസ്സ് അതോറിറ്റി കാസര്‍കോട് ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു

08:00 PM Jan 09, 2025 | AVANI MV

കാസർഗോഡ് : റീകണക്ടിങ്ങ് യൂത്ത്  - ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു.  പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെല്ലിക്കട്ടയില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ സാനു എസ് പണിക്കര്‍ ഉദ്ഘാടനവും കംപ്ലയിന്റ് ബോക്‌സ് സ്ഥാപന ചടങ്ങും നിര്‍വഹിച്ചു.

പി.ടിഎ പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് രുക്മ എസ് രാജ്, ഡി.വൈ.എസ്.പി  സി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചുപി.ബി.എം ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍  നിസാം ബോവിക്കാനം സ്വാഗതവും  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്ഷന്‍ ഓഫീസർ എ.പി കേശവന്‍ നന്ദിയും പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി - ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പെയിന്‍ .  പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെല്ലിക്കട്ടയില്‍  പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുംജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ സാനു എസ് പണിക്കര്‍.  ഉദ്ഘാടനവും കംപ്ലയിന്റ് ബോക്‌സ് സ്ഥാപന ചടങ്ങും നിര്‍വഹിച്ചു.