ഇക്കോ ടൂറിസത്തിന് പുതിയ പാഠങ്ങള്‍; റാണിപുരത്ത് പരിശീലനം സംഘടിപ്പിച്ചു

07:59 PM Mar 15, 2025 | AVANI MV

കാസർകോട് : കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്ത് വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധി കള്‍ക്കും ഹരിത കര്‍മ്മ സേന അംഗള്‍ക്കും പരിശീലനം സംഘടിപ്പിച്ചു. ഡിവിഷണല്‍ ഫോറസ്‌റ് ഓഫീസര്‍ കെ അഷറഫ്  പരിപ്പാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

റാണിപുരത്ത് നടന്ന പരിശീലനത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം കുര്യക്കോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്ത് മെമ്പര്‍ മാരായ സജിനി സൗമ്യ മോള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍,  പഞ്ചായത്ത് സെക്രട്ടറി കെ വിജയകുമാര്‍,വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍ ബി.ശേഷപ്പ സ്വാഗതവും വി.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ എന്‍ രമേശന്‍ നന്ദിയും പറഞ്ഞു. റിസോഴ്‌സ് പേഴ്‌സണ്‍ മാരായ വിമല്‍രാജ്  കെ.ബാലചന്ദ്രന്‍, കെ.കെ രാഘവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

ശുചിത്വ, സുന്ദര സുസ്ഥിര കേരളത്തിനു വേണ്ടി മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതൊട്ടാകെ നടന്നു വരുന്നത്. ഇതേ തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍  ഹരിതചട്ടം പാലിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി വരുന്നു. വനം വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സുസ്ഥിരമായി മാലിന്യമുക്തമാക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കുട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു പരിശീലന പരിപ്പാടി സംഘടിപ്പിച്ചത്.