+

കാസർകോട് വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി ; പിന്നെ നടന്നത് അത്ഭുതകരമായ ട്വിസ്റ്റ്

കാസർകോട് വകുപ്പ് തല പരീക്ഷയ്ക്ക് എത്തിയ   പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി. ഇനി പരീക്ഷ എങ്ങനെ എഴുതുമെന്നു കരുതി വിഷമിച്ചിരുന്ന സമയത്ത് ബെല്ലടിക്കുന്നതിന് തൊട്ടുമുന്നേ ഹാൾ ടിക്കറ്റ് പരുന്ത് താഴെയിട്ടു. കാസർകോട് ഗവ. യു പി സ്കൂളിലാണ് ഇന്ന് രാവിലെ കൗതുകവും ആകാംഷയും നിറഞ്ഞ സംഭവം അരങ്ങേറിയത്.

കാഞ്ഞങ്ങാട് : കാസർകോട് വകുപ്പ് തല പരീക്ഷയ്ക്ക് എത്തിയ   പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി. ഇനി പരീക്ഷ എങ്ങനെ എഴുതുമെന്നു കരുതി വിഷമിച്ചിരുന്ന സമയത്ത് ബെല്ലടിക്കുന്നതിന് തൊട്ടുമുന്നേ ഹാൾ ടിക്കറ്റ് പരുന്ത് താഴെയിട്ടു. കാസർകോട് ഗവ. യു പി സ്കൂളിലാണ് ഇന്ന് രാവിലെ കൗതുകവും ആകാംഷയും നിറഞ്ഞ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച്ച രാവിലെ 7.30  ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടക്കേണ്ടതായിരുന്നു. 

ഏഴുമണിക്ക് തന്നെ പരീക്ഷാർത്ഥികൾ എത്തി തുടങ്ങി. ഇതിന് ഇടയിലാണ് പരുന്ത്  പരീക്ഷാർത്ഥിയുടെ  ഹാൾ ടിക്കറ്റ്  കൊത്തി കൊണ്ട് പറന്നത്.  കെട്ടിടത്തിന് മുകളിൽ ഹാൾ ടിക്കറ്റുമായി പരുന്ത് ഇരിക്കുകയും ചെയ്തു.300 ഓളം പേർ പരീക്ഷക്കായി എത്തിയിരുന്നു. ഇവർ ബഹളം വെച്ചിട്ടും പരുന്ത് കുലുങ്ങിയില്ല. പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പരീക്ഷാർത്ഥി വിഷമിച്ചിരിക്കുന്ന സമയത്ത് അവസാന ബെല്ലിന് തൊട്ടു മുന്നേ ഹാൾ ടിക്കറ്റ് താഴേക്ക് ഇട്ട് പരുന്ത് പറന്നു പോകുകയും ചെയ്തു. പരീക്ഷാർത്ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു.

facebook twitter