സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷം; സൗഹൃദ ക്രിക്കറ്റ് മത്സരം കാസർകോട് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

07:26 PM Apr 17, 2025 | AVANI MV

 കാസർകോട് : രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. 

കാസർകോട് ഹിദായത്ത് നഗറിൽ ലോർഡ്സ് ഡി ആകൃതിയിലുള്ള ഫ്ലഡ്ലൈറ്റ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന സൗഹൃദ മത്സരം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. ഹിദായത്ത് നഗർ ലോർഡ്‌സ് ഉ ഷേപ്പിലുള്ള ഫ്‌ലഡ് ലൈറ്റ് ഓപ്പൺ ഗ്രൗണ്ടിൽ നടന്ന മത്സരം വിവിധ വകുപ്പുകളിൽ നിന്നായി 124 ജീവനക്കാർ മത്സരത്തിന്റെ ഭാഗമായി. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധു സുദനൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്‌റഫ് എന്നിവർ സംസാരിച്ചു.