+

കാഴ്ച്ച വിരുന്നൊരുക്കി ശിശു വികസന വകുപ്പിന്റെ കലാമേള

എന്റെ കേരളം പ്രദർശന വിപണന മേള കാണാനെത്തിയ സന്ദർശകർക്ക് മുന്നിൽ വേറിട്ട കാഴ്ച്ച ഒരുക്കി ശിശു വികസന വകുപ്പിന് കീഴിലെ അങ്കണവാടി കുട്ടികളുടെയും ടീച്ചർമാരുടെയും ശിശു വികസന വകുപ്പ് ജീവനക്കാരുടെയും വ്യത്യസ്ത കലാ പരിപാടികൾ.

എന്റെ കേരളം പ്രദർശന വിപണന മേളയുടെ അഞ്ചാം ദിവസം വൈകുന്നേരം കാഞ്ഞങ്ങാട് ഐസിഡിഎസിലെ അങ്കണവാടി കുട്ടികളുടെ ഒപ്പനയും, 50 വയസ്സ് വരെ പ്രായമുള്ള അങ്കണവാടി ടീച്ചർമാരുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച യാക്ഷ നൃത്തവും, വനിത ശിശു വികസന വകുപ്പിലെ വനിതാ ജീവനക്കാരികൾ അവതരിപ്പിച്ച സമ്പുഷ്ട കേരളം പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പോഷകാഹാര ഫ്യൂഷൻ ഡാൻസും അരങ്ങേരി.

അങ്കണവാടികൾ വഴി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ, പോഷകാഹാരങ്ങൾ, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും നൽകുന്ന പോഷകാഹാരങ്ങൾ എന്നിവയുടെ ഗുണങ്ങളെ കുറിച്ചു കാണികളിൽ അവബോധം ഉണർത്തുകയായിരുന്നു പരിപാടിയുടെ  ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കലാ സന്ധ്യയിൽ പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഏർപ്പെടുത്തിയ ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.

facebook twitter