തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

07:05 PM Apr 28, 2025 | AVANI MV

കാസർകോട് : കാസർകോട് ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി .ജില്ലാ പഞ്ചായത്ത് 321 പ്രോജക്ട് അടങ്കൽ ഉൾപ്പെടുന്നതാണ് വാർഷിക പദ്ധതി.

38 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ ആണ്  ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗം അംഗീകാരം നൽകിയത്. ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ സംസാരിച്ചു. തദ്ദേശഭരണ ജനപ്രതിനിധികൾ സെക്രട്ടറിമാർ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 2025-26 വാർഷിക പദ്ധതി; 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരം .  ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കാസർകോട് ജില്ലാ പഞ്ചായത്ത്, 

കാഞ്ഞങ്ങാട് ,നീലേശ്വരം, കാറഡുക്ക ,പരപ്പ, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾ, കാഞ്ഞങ്ങാട് , നീലേശ്വരം , കാസർകോട് നഗരസഭകൾ ,കിനാനൂർ കരിന്തളം , കോടോം ബേളൂർ , അജാനൂർ , ഉദുമ , പള്ളിക്കര ,മടിക്കൈ, കുമ്പഡാജെ, മുളിയാർ , പുല്ലൂർ പെരിയ , ബളാൽ , ബേഡഡുക്ക  , മംഗൽപാടി , പനത്തടി, ബദിയടുക്ക, ഈസ്റ്റ് എളേരി, ചെമ്മനാട്,  തൃക്കരിപ്പൂർ, വലിയപറമ്പ, പിലിക്കോട് ,ചെറുവത്തൂർ, ബെള്ളൂർ, കാറഡുക്ക, കള്ളാർ, പടന്ന ,മധൂർ, ചെങ്കള, മൊഗ്രാൽപുത്തൂർ, പുത്തിഗെ, ദേലമ്പാടി എന്നീ പഞ്ചായത്തുകൾക്കുമാണ് വാർഷിക പദ്ധതി അംഗീകാരം ലഭിച്ചത്. 2024-25 വർഷത്തെ വാർഷിക പദ്ധതി പുരോഗതി വിലയിരുത്തി

  2024-25 കാലയളവിൽ  97.71 ശതമാനം പദ്ധതി തുക ചെലവഴിച്ച സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെയും ആസ്പിറേഷണൽ ബ്ലോക്ക് വിഭാഗത്തിൽ പൊതു ഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ 2024ലെ പുരസ്കാരം ലഭിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഭരണസമിതിയെയും, ഇതിന് ചുക്കാൻ പിടിച്ച ജില്ലാകളക്ടർ കേ ഇമ്പശേഖറിനെയും  2023 24 വർഷ വാർഷിക പദ്ധതി നടത്തിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ ട്രോഫിയും നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെയും  വലിയപറമ്പ്, ചെറുവത്തൂർ , പടന്ന ഗ്രാമപഞ്ചായത്തുകളെയും ,  നൂറ് ശതമാനവും പദ്ധതി ചെലവ് കൈവരിച്ച 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും , നൂറുശതമാനം നികുതി പിരിവ് നടത്തിയ 32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും  ആദരിക്കുന്നതിന് വേണ്ടിയുള്ള ആദരസംഗമവും യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബിബാലകൃഷ്ണൻ,ജില്ലാ കളക്ടർ കെ ഇമ്പശേഖർ, വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി വി രമേശൻ, എം മനു, അഡ്വക്കേറ്റ് സി രാമചന്ദ്രൻ, അഡ്വക്കേറ്റ് എ പി. ഉഷ അഡ്വക്കേറ്റ് എസ് എൻ സരിത , ജാസ്മിൻ കബിർ ചെർക്കള, ആർ റീത്ത, നജ്മ റാഫി ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് സംസാരിച്ചു