കാസർഗോഡ് : യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബികോം ബിരുദവും ടാലി യും ഉണ്ടായിരിക്കണം. കംപ്യൂട്ടർപരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം. അക്കൗണ്ടിങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം പ്രായം 21 - 40 ഉദ്യോഗാർത്ഥികൾ കുടുംബശ്രീ/ഓക്സിലറി അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പും കുടുംബശ്രീ, ഓക്സിലറി അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവ തെളിയിക്കുന്നതിന് സി.ഡി.എസ്സിൽ നിന്നുള്ള സാക്ഷ്യ പത്രം എന്നിവ സഹിതം മെയ് 12 നകം ജില്ലാ മിഷൻ കോർഡിനേറ്റർ,
കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്,സിവിൽ സ്റ്റേഷൻ വിദ്യാനഗർ, കാസർകോട് -671123 എന്ന മേൽ വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ- 04994 256 111.