ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം

08:01 PM Jun 17, 2025 | AVANI MV

കാസര്‍കോട്  :  ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 21 ന് രാവിലെ 11.30 ന് ആശുപത്രിയില്‍ നടത്തും.

 ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത- ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കെ.എ.പി.സി, ഐ.എ.പി രജിസ്ട്രേഷന്‍. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുനഗണന. ഫോണ്‍- 8547705270.