ചങ്ങാതിക്കൊരു തൈ യുമായി ബേഡഡുക്ക പഞ്ചായത്ത്

09:08 PM Aug 14, 2025 | AVANI MV

കാസർകോട് :  കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു കോടി തൈ വൃക്ഷവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷൻ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചങ്ങാതിക്കൊരു തൈ പരിപാടി ബേഡഡുക്ക പഞ്ചായത്തിൽ ആവേശമായി.

പഞ്ചായത്ത് ജനപ്രതിനിധികളും , ജീവനക്കാരും പരസ്പരം ചങ്ങാതിമാരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും അവർക്ക്. സൗഹൃദ സമ്മാനമായി മര തൈകൾ കൈമാറുകയായിരുന്നു. ഇത് വേറിട്ടൊരു പരിപാടിയാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

സൗഹൃദങ്ങൾ കുറെക്കാലം നിലനിൽക്കേണ്ടതിനാൽ എല്ലാവരും നല്ല ഫലവൃക്ഷ തൈകൾ തന്നെ വിലകൊടുത്ത് വാങ്ങി സമ്മാനമായി നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് എം.ധന്യയ്ക്ക് ചങ്ങാതി ഫലവൃക്ഷ തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ അദ്യക്ഷത വഹിച്ച തൈ കൈമാറ്റ ചടങ്ങിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഗോപി , വരദരാജ്, വസന്തകുമാരി , അസിസ്റ്റൻ്റ് സെക്രട്ടറി പ്രദീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഗുലാബി.എം എന്നിവരും ഹരിത കേരള മിഷൻ ആർ .പി ലോഹിതാക്ഷൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് എസ് അനീഷ് സ്വാഗതം പറഞ്ഞു. 
100 ഓളം തൈകൾ പരസ്പരം കൈമാറി.