കാസർഗോഡ് : പഠനം മുടങ്ങി പോയവർക്ക് വേണ്ടി സാക്ഷരതാ മിഷൻ ജില്ലയിൽ നടത്തുന്ന പ്രവർത്തനം മഹത്തരമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി .ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ സാക്ഷരതാ വാരാചരണത്തിന്റെ സമാപനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നടന്നു വരുന്ന കാഴ്ച പരിമിതി ഉള്ളവർക്ക് വേണ്ടിയുള്ള ബ്രെയിൽ സാക്ഷരത, കന്നട ക്കാരെ മലയാളം പഠിപ്പിക്കുന്ന പച്ച മലയാളം മലയാളികളെ കന്നട പഠിപ്പിക്കുന്ന പദ്ധതി. ദേശീയ സാക്ഷരതാ പദ്ധതി, ഭരണഘടന സാക്ഷരത പരി സ്ഥിതി സാക്ഷരതാഹിന്ദിക്കാരെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതി.
ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള സമന്വയ , ഡിജിറ്റൽ ലിറ്ററിസി,പട്ടികവർഗവിഭാഗക്കാർക്കുള്ള മുന്നേറ്റം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള നവചേതന നാലാം തരം തുല്യത എന്നീ പദ്ധതികൾ അദ്ദേഹം എടുത്തു പറഞ്ഞു. സാക്ഷരത / തുല്യത പഠിതാക്കൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിന് സാക്ഷരതാ മിഷന് അഞ്ച് കമ്പ്യൂട്ടർ നല്കുമെന്നും എം പി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബീ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
1991 ലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ നിരക്ഷരരെ അക്ഷരം പഠിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബീ ബാലകൃഷ്ണൻ ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി എൻ ബാബു,. കെ വി രാഘവൻ മാസ്റ്റർ, ടി വി രാഘവൻ മാസ്റ്റർ, സി പി വി വിനോദ് കുമാർ മാസ്റ്റർ എന്നിവരേയും ബ്രെയിൽ സാക്ഷരതാ അദ്ധ്യാപകരായ. സതീശൻ ബേവിഞ്ച, എം ഉമേശൻ , ഹയർ സെക്കന്ററി തുല്യത മികച്ച മാർക്കിൽ വിജയിച്ച കാസർഗോഡ് മുനിസിപ്പൽ കൗൺസിലർ ആയിഷത്ത് ആഫില എന്നിവരേയും എം പി പൊന്നാട അണിയിച്ച് ആദരിച്ചു. ഷോപ് & കോമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൾ സലാം, ജനപ്രതിനിധികളായ രാജൻ പൊയിനാച്ചി , ടി എം സൈനുദീൻ, PTA പ്രസിഡണ്ട് , ഉദയകുമാർ പ്രേരക്ക് തങ്കമണി, ക്ലാസ്സ് ലീഡർ ഷെഫീഖ് എന്നിവർ സംസാരിച്ചു.