119 പ്രശ്നബാധിത ബൂത്തുകളുടെ വെബ്കാസ്റ്റിംഗും പോൾ മാനേജർ ആപ്പ് പ്രദർശനവും; ക്രമീകരണങ്ങൾ കാസർകോട് ജില്ലാ കളക്ടർ വിലയിരുത്തി

08:35 PM Dec 10, 2025 | AVANI MV

കാസർകോട് : കാസർകോട് ജില്ലയിലെ 119 പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ്ങും പോൾ മാനേജർ ആപ്പിന്റെ പ്രദർശനവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ  വിലയിരുത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിങ്ങും പോൾ  മാനേജർ ആപ്പും പ്രദർശിപ്പിച്ചിരിക്കുന്നത്.

 വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്‌ക്രീനിലായി പ്രദർശിപ്പിച്ചിരിക്കുന്ന സംവിധാനത്തിൽ ഒരു സ്‌ക്രീനിൽ ഒരേസമയം ഒൻപത് ബൂത്തുകളിലെ ദൃശ്യങ്ങളും അടുത്ത സ്‌ക്രീനിൽ അതിന്റെ വിവരങ്ങളും ലഭ്യമാകും. പോൾ  മാനേജർ ആപ്പിന്റെ പ്രദർശന മുറിയിൽ വലിയ സ്‌ക്രീനോടൊപ്പം ഒൻപത് ലാപ്‌ടോപ്പുകളും ഓരോ ലാപ്‌ടോപ്പുകളിലും രണ്ടുപേരുടെ ഒരു ടീമും ഉണ്ടാകും. മൊത്തം 18 പേർ വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തും. ക്രമീകരണങ്ങൾ വിലയിരുത്തുന്ന വേളയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.ഷൈനി, എ.ഡി.എം പി അഖിൽ, ഇലക്ഷൻ ഡെപ്യൂട്ടികളക്ടർ എ.എൻ ഗോപകുമാർ എന്നിവർ കളക്ടറോട് ഒപ്പം ഉണ്ടായിരുന്നു.
 

Trending :