+

കാസർഗോഡ് ചീട്ടുകളി സംഘം പിടിയിൽ

കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്.ആറംഗ സംഘത്തെയാണ് പിടികൂടിയത്

കാസർഗോഡ്: കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്.ആറംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി.  രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.

പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്ത് പരിശോധന കർശനമാക്കിയത്

facebook twitter