കസാഖ്സ്ഥാനിലെ അക്തൗ നഗരത്തിന് സമീപം അസർബൈജാൻ എയർലൈൻസിന്റ യാത്രാ വിമാനം തകർന്നുവീണ് അപകടം. ബാക്കുവിൽ നിന്ന് തെക്കൻ റഷ്യയിലെ ഗ്രോസ്‌നി നഗരത്തിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിൻ്റെ എംബ്രയർ E190AR എന്ന വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. തകർന്ന് വീണ ഉടനെ തന്നെ വിമാനത്തിന് തീപിടിച്ചു. രാജ്യത്തെ എമർജൻസി മന്ത്രാലയമാണ് അപകടത്തെ കുറിച്ച് അറിയിച്ചത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം വ്യക്തമല്ലെങ്കിലും രക്ഷപ്പെട്ടവരുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകട കാരണം അധികൃതർ അന്വേഷിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനം താഴേക്ക് ഇറങ്ങുകയും നിമിഷങ്ങൾക്കകം ഒരു തീഗോളമായി മാറുകയും ചെയ്യുകയായിരുന്നു. പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനത്തിന് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Trending :