കീം 2025 : ബഹ്റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

04:55 PM Mar 15, 2025 | AVANI MV

ബഹ്റൈനിനെയും ഹൈദരാബാദിനെയും കീം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അവിടെ കീം പരീക്ഷ നടത്തുന്നതല്ല. ആദ്യ ചോയ്സായി ബഹ്റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർക്ക് അവരുടെ തുടർന്നുള്ള ഓപ്ഷനുകൾക്കു അനുസൃതമായി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും. ഫോൺ: 0471-2525300, 2332120, 2338487.