+

'കീറ്റ' കമ്പനിയുടെ ഫുഡ് ഡെലിവറി ഇനി കുവൈത്തിലും

ചൈനീസ് ഭക്ഷ്യ വിതരണ ഭീമനായ മെയ്തുവാന്റെ ഡെലിവറി വിഭാഗമായ കീറ്റ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലും ഖത്തറിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

'കീറ്റ' കമ്പനിയുടെ ഫുഡ് ഡെലിവറി കുവൈത്തില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി കീറ്റ ആപ്പ് വഴി ഭക്ഷ്യ വിതരണത്തില്‍ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് കമ്പനിയായ മെയ്തുവാന്‍, വാണിജ്യ, വ്യവസായ മന്ത്രാലയം ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുവൈത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ചൈനീസ് ഭക്ഷ്യ വിതരണ ഭീമനായ മെയ്തുവാന്റെ ഡെലിവറി വിഭാഗമായ കീറ്റ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലും ഖത്തറിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. യുഎഇയിലും കുവൈത്തിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.


 

facebook twitter