കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് ലണ്ടനിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം 13 ന് സംഘടിപ്പിക്കും

10:30 AM Mar 04, 2025 | Neha Nair

ലണ്ടൺ : ലണ്ടനിൽ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. മാർച്ച്‌ 13 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ചടങ്ങുകൾ നടക്കുക.

ചടങ്ങിൽ ജാതി മത ഭേദമന്യേ ഏവർക്കും പങ്കെടുക്കാമെന്ന് സംഘടകർ അറിയിച്ചു. പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

https://bit.ly/4hcbIlz

പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം -                                    

3 SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES

അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07838170203 ,07973151975, 07985245890, 0750776652 ,07906130390