+

കേരള ക്രിക്കറ്റ് ലീ​ഗ്; സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായി കളിക്കും. 26 ലക്ഷത്തി 80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സ്വന്തമാക്കിയത്

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായി കളിക്കും. 26 ലക്ഷത്തി 80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സ്വന്തമാക്കിയത്.

തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രം​ഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരം നടന്നു. ഒടുവിൽ ഇന്ത്യൻ സൂപ്പർതാരത്തെ വിട്ടുകൊടുക്കാതെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. എങ്കിലും തൃശൂര്‍ ടൈറ്റന്‍സ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫര്‍ ചെയ്ത് താല്‍പര്യം പ്രകടിപ്പിച്ചു.

എന്നാല്‍ ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലില്‍ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ വരവ് ലീഗിന് ഉണര്‍വാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

facebook twitter