സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം

09:09 PM Oct 23, 2025 | Rejani TVM

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.

സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം.  സിപിഐ മൂന്ന് തവണയാണ് മന്ത്രിസഭയിൽ പിഎം ശ്രീ പദ്ധതിയെ എതിർത്തത്.