+

രസകരവും ക്രിസ്പിയുമായ കേരള പൊറോട്ട വീട്ടിൽ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ.. ... മൈദ -2 കപ്പ് ഉപ്പ് -അര ടേബിൾ സ്പൂൺ വെള്ളം -മുക്കാൽ കപ്പ് സോഡാപൊടി ഒരു നുള്ള്..

ആവശ്യമുള്ള സാധനങ്ങൾ..
... മൈദ -2 കപ്പ്
ഉപ്പ് -അര ടേബിൾ സ്പൂൺ
വെള്ളം -മുക്കാൽ കപ്പ്
സോഡാപൊടി ഒരു നുള്ള്..
മുട്ട 1 എണ്ണം.
എണ്ണ -1 ടേബിൾ സ്പൂൺ.(കുഴക്കുവാൻ മാത്രം..
പരത്താൻ 3 ടേബിൾ സ്പൂൺ വേറെയും.(നാട്ടിൽ വെളിച്ചെണ്ണയാണു ഉപയോഗിക്കാറ് പതിവ്..ഇവിടെ സൺ ഫ്ലവർ ഓയിൽ മറ്റു കുക്കിംഗ് ഓയിലും ഉപയോഗിക്കാറുണ്ട്..കാരണം നമ്മൾ പ്രവാസികളാണ്..
(കിച്ചനിൽ പ്രവാസികൾക്ക് എന്തും ആവാലോ…ഹല്ല പിന്നെ.)

വെള്ളവും ഉപ്പും മുട്ടയും എണ്ണയും ഒഴിച്ച് മൈദ ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക.ഇത് ആറായിട്ട് ഉരുട്ടിയെടുക്കുക….ഒന്നര മണിക്കൂർ അങ്ങനെ വെക്കുക..കുങ്കുമപ്പൂവ് സീരിയൽ കഴിഞ്ഞില്ലെങ്കിൽ ഇനിയും അര മണിക്കൂർ വെക്കുക..
ശേഷം ഇവ പരത്തി വളരെ നേർത്ത രീതിയിലാക്കുക..ഇവിടെയാണു പണ്ടു പറഞ്ഞ ആ വീശൽ (വലിയ ടേബിളിൽ എണ്ണ പുരട്ടി അതിൽ വീശിയടിക്കണം.).ഇത് വിശറി പോലെ മടക്കി വട്ടത്തിൽ ചുറ്റി ബലം പ്രയോഗിക്കാതെ ഒരു
സൈഡ് മാത്രം പരത്തുക.ഇത് ചൂടായ ദോശക്കല്ലിലിട്ടു ഒരു വശം മൂക്കുമ്പോൾ തിരിച്ചിട്ട് എണ്ണയൊഴിച്ച് ചുട്ടെടുക്കുക……വെന്തതിനു ശേഷം വീണ്ടും ഒന്നു അടിച്ചൊതുക്കുക…ഇത്തിരി കൂടി സോഫ്റ്റ് ആയിക്കിട്ടും…

facebook twitter