കൊച്ചി: ഓണം ബമ്പര്‍ 25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ രണ്ടുദിവസമായി ഓട്ടത്തിലായിരുന്നു. എന്നാല്‍, കോടിക്കണക്കിന് രൂപ ഒന്നാം സമ്മാനം നേടിയാല്‍ അത് വെളിപ്പെടുത്താതിരിക്കുന്നതാണ് ബുദ്ധി. നേരത്തെ ഈ രീതിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയവര്‍ക്ക് പിന്നീട് സമാധാനം ലഭിച്ചിട്ടില്ല.
ഇത്തവണ 25 കോടി രൂപയുടെ സമ്മാനം നേടിയ ഭാഗ്യശാലി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലായിരുന്നു കരുതിയിരുന്നത്. ഒരു സ്ത്രീക്കാണ് ലോട്ടറിയടിച്ചതെന്നും മുമ്പ് ലോട്ടറി അടിച്ചവരുടെ ദുരനുഭവങ്ങള്‍ കേട്ട് പേടിയിലാണ് അവരും കുടുംബവുമെന്നും ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍, പെയിന്റ് കച്ചവടക്കാരനായ ശരത്തിനാണ് ഒന്നാം സമ്മാനമെന്ന് വെളിപ്പെടുത്തുകയുണ്ടായി.
കേരളത്തില്‍ ലോട്ടറി അടിക്കുന്നത് ഭാഗ്യമായി കാണുമ്പോഴും, പലരും പിന്നീട് അത് ഭാരമായി മാറുന്ന അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും പെട്ടെന്ന് അടുത്തുവരുന്നു, അപ്രതീക്ഷിതമായ അഭ്യര്‍ത്ഥനകള്‍ വരുന്നു, സമാധാനമായ ജീവിതം താളം തെറ്റുന്നു. യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവെക്കുന്ന ഇത്തരം കഥകള്‍ പുതിയ വിജയികളെ പേടിപ്പിക്കുന്നു.
ലോട്ടറിയടിച്ച വിവരം രഹസ്യമായി സൂക്ഷിക്കാനും പണം കൈയ്യിലെത്തിയാല്‍ അത് എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് പരിശീലനം നല്‍കണം.
ലോട്ടറിയടിച്ചത് ഏവരുമെറിഞ്ഞാല്‍ സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരെക്കൊണ്ടുള്ള ബുദ്ധിമുട്ട് കാരണം വീട്ടില്‍ കയറാന്‍ പോലും പലര്‍ക്കും പറ്റാറില്ല. സമ്മാനത്തിന്റെ പങ്കുപറ്റാനെത്തുന്ന ബന്ധുക്കളേയും നാട്ടുകാരേയും അകറ്റേണ്ടിവരുന്നതും പ്രയാസമാണ്. അതുകൊണ്ടുതന്നെ, പരമാവധി രഹസ്യമായി സൂക്ഷിക്കാനായില്ലെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നാണ് മുന്‍പ് സമ്മാനം നേടിയവര്‍ ആവര്‍ത്തിച്ച് പറയുന്നത്.