+

കെഎഫ്‌സി 'ഓപ്പൺ കിച്ചൻ ടൂർ' സംഘടിപ്പിച്ചു

ഭക്ഷ്യ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമായി പ്രത്യേക 'ഓപ്പൺ കിച്ചൺ ടൂർ' സംഘടിപ്പിച്ച് കെഎഫ്‌സി

കോഴിക്കോട്: ഭക്ഷ്യ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമായി പ്രത്യേക 'ഓപ്പൺ കിച്ചൺ ടൂർ' സംഘടിപ്പിച്ച് കെഎഫ്‌സി. കെഎഫ്‌സി അടുക്കളയിലേക്ക് ഒരു ഉള്ളറകാഴ്ച നൽകിയ ഓപ്പൺ കിച്ചൻ ടൂറിലൂടെ ടീമിനെ കാണാനും ഉയർന്ന ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കി രുചികരമായ ഭക്ഷണമായി മാറുന്നത് എങ്ങനെയെന്ന് നേരിട്ട് കാണാനും അവസരമൊരുക്കി. കെഎഫ്‌സിയുടെ മുഖമുദ്രയായ സൂക്ഷ്മ പ്രക്രിയകളും കർശനമായ ശുചിത്വ മാനദണ്ഡങ്ങളും നേരിട്ട് കാണുന്നതിന് കെഎഫ്‌സി ഓപ്പൺ കിച്ചൻ ടൂറുകൾ കുറച്ച് വർഷങ്ങളായി നടത്തിവരുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുള്ള കെഎഫ്‌സി, അവരുടെ സിഗ്നേച്ചർ വിഭവങ്ങൾ കൊണ്ട് ഏറെ ശ്രദ്ധനേടിയട്ടുണ്ട്. കെഎഫ്‌സി മെനുവിലെ ഐക്കോണിക്ക് വിഭവങ്ങളായ ഹോട്ട് & ക്രിസ്പി ചിക്കൻ, ഹോട്ട് വിംഗ്സ്, ബോൺലെസ് ഡിലൈറ്റുകളായ ചിക്കൻ പോപ്കോൺ, പെരി-പെരി ബോൺലെസ് ചിക്കൻ സ്ട്രിപ്സ്, വിവിധ തരം സിംഗർ ബർഗറുകൾ, റോൾസ്, റൈസ് ബൗൾസ് എന്നിവ ഏവരെയും ആകർഷിക്കുന്നവയാണ്.

കെഎഫ്‌സിയുടെ അടുക്കളകളകൾ അതിന്റെ ലോകപ്രശസ്ത രുചിയ്‌ക്കൊപ്പം ഏവർക്കും വിശ്വസിക്കാൻ കഴിയുന്ന ഒന്നാണെന്ന് കൂടി ഉറപ്പാക്കുന്നു. പുറമെ മൊരിഞ്ഞതും അകത്ത് ജ്യൂസിയുമായി ഗുണമേന്മയുള്ള ചിക്കൻ വിഭവങ്ങൾ തയ്യാറാക്കാൻ വിദഗ്ധരായ പാചകക്കാർ എല്ലാ ദിവസവും വിവിധതരത്തിലുള്ള കർശനമായ പ്രക്രിയ പിന്തുടരുന്നു.

കെഎഫ്‌സിയുടെ സിഗ്‌നേച്ചർ ക്രിസ്പി ചിക്കൻ സൃഷ്ടിക്കുന്നത് തുടങ്ങുന്നത് ഏറ്റവും മികച്ച ചേരുവകളിൽ നിന്നാണ്. ഫ്രഷ് ചിക്കനാണ് ഈ പ്രക്രിയയുടെ കാതൽ. ഇന്ത്യയിൽ, ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച നിലവാരമുള്ള പ്രാദേശിക വിതരണക്കാരിൽ നിന്ന് കെഎഫ്‌സി 100% യഥാർത്ഥ മുഴുവൻ ചിക്കൻ ശേഖരിക്കുന്നു. കൂടാതെ വിതരണക്കാരുടെ ഫാമിൽ നിന്ന് ഉപഭോക്താക്കളുടെ പ്ലേറ്റിലേക്ക് എത്തുന്നതിനുമുന്നെ 34 കർശന പരിശോധനകൾക്ക് വിധേയമാകുന്നു.

പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിനും ബ്രെഡ് ചെയ്യുന്നതിനും വറുക്കുന്നതിനുമുള്ള വിശദമായ പ്രക്രിയ കിച്ചൻ ടൂറിൽ വിശദീകരിച്ചു. കെഎഫ്‌സിയുടെ തനതായ രുചി ലഭിക്കാൻ ചിക്കൻ പ്രത്യേക രീതിയിലാണ് തയ്യാറാക്കുന്നത്. ഓരോ ചിക്കൻ പീസും കൈകൊണ്ട് ബ്രെഡ് ചെയ്ത് ഏഴ് തവണ കുലുക്കി കുറഞ്ഞത് 170 ഡിഗ്രി സെൽഷ്യസിലാണ് പാകം ചെയ്യുന്നത്. കെഎഫ്‌സി ചിക്കൻ ഉപഭോക്താക്കൾക്ക് ചൂടോടെയും പുതുമയോടും കൂടി നൽകാൻ സ്റ്റോറിൽ വെച്ചുതന്നെയാണ് തയ്യാറാക്കുന്നത്.

എഫ്എസ്എസ്എഐ അംഗീകൃത ചേരുവകളും മാർഗ്ഗനിർദ്ദേശങ്ങളും അടിസ്ഥാനമാക്കി കെഎഫ്‌സി അന്താരാഷ്ട്ര പാചകനിലവാരമാണ് പിന്തുടരുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കൾക്കും കാലഹരണപ്പെടൽ സമയപരിധി ഉണ്ട്, അവ നിശ്ചിത ഉപഭോഗ സമയം കഴിഞ്ഞാൽ ഉടൻ തന്നെ ഷെൽഫിൽ നിന്ന് നീക്കം ചെയ്യും. എല്ലാ കെഎഫ്‌സി റെസ്റ്റോറന്റിലും എല്ലാ ഭക്ഷണ സമ്പർക്ക പ്രതലങ്ങളും ഉൾപ്പെടെ വൃത്തിയാക്കുന്ന കർശന ക്ലീനിംഗ്, സാനിറ്റേഷൻ പ്രോഗ്രാം പിന്തുടരുന്നുണ്ട്.

എല്ലാ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും വെവ്വേറെയാണ് പാചകം ചെയ്യുന്നത്, ഇതിനായി ഉപയോഗിക്കുന്ന എണ്ണ, പാത്രങ്ങൾ, ചേരുവകൾ എന്നിവയെല്ലാം വേർതിരിച്ചിട്ടുണ്ട്. മാത്രമല്ല വെജിറ്റേറിയൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ പച്ച നിറത്തിലുള്ള ഏപ്രോണും നോൺ-വെജ് വിഭാഗത്തിലുള്ളവർ ചുവപ്പ് ഏപ്രോണുമാണ് ധരിക്കുന്നത്.

ഓപ്പൺ കിച്ചൻസ് ടൂർ സംരംഭം സുതാര്യത, ഗുണമേന്മ, ഉയർന്ന നിലവാരമുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയോടുള്ള കെഎഫ്‌സിയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റ് മുതൽ, കെഎഫ്‌സി രാജ്യത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രുചികരമായ നല്ല ഭക്ഷണത്തിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യവും സുസ്ഥിരവുമായ ബിസിനസ്സ് രീതികൾ പുലർത്തുന്നതിൽ കെഎഫ്‌സി പ്രതിജ്ഞാബദ്ധരാണ്. ബ്രാൻഡ് നിലവിൽ ഇന്ത്യയിലുടനീളം 240ലധികം നഗരങ്ങളിലായി 1300ലധികം റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

facebook twitter