+

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ കുറ്റമുക്തയാക്കി

ധാ​ക്ക : ബം​ഗ്ലാ​ദേ​ശി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ബി.​എ​ൻ.​പി അ​ധ്യ​ക്ഷ​യു​മാ​യ ഖാ​ലി​ദ സി​യ​യെ കൈ​ക്കൂ​ലി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി കു​റ്റ​മു​ക്ത​യാ​ക്കി. നേ​ര​ത്തേ ഹൈ​കോ​ട​തി വി​ധി​ച്ച 10 വ​ർ​ഷ ത​ട​വി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡോ. ​സ​യ്യി​ദ് രി​ഫാ​അ​ത് അ​ഹ്മ​ദി​ന്റെ ത​ട​വ് അ​സാ​ധു​വാ​ക്കി​യ വി​ധി.

സി​യ ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്റെ പേ​രി​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ പാ​ർ​ട്ടി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ​താ​രി​ഖ് റ​ഹ്മാ​ന​ട​ക്കം മ​റ്റു​ള്ള​വ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യി​ട്ടു​ണ്ട്. വി​ചാ​ര​ണ കോ​ട​തി എ​ല്ലാ​വ​ർ​ക്കും ജ​യി​ൽ ശി​ക്ഷ​ക്ക് പു​റ​മെ വ​ൻ​തു​ക പി​ഴ​യും നേ​ര​ത്തേ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഖാ​ലി​ദ സി​യ​ക്ക് ത​ട​വു​ശി​ക്ഷ 10 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​യ​ത്.

കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​വ​രി​ൽ ബി.​എ​ൻ.​പി നേ​താ​ക്ക​ളാ​യ താ​രി​ഖ് സി​ദ്ദീ​ഖി, മു​അ്മി​നു​ർ​റ​ഹ്മാ​ൻ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. 1991 -96 കാ​ല​യ​വ​ളി​ലും 2001 -2006ലും ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഖാ​ലി​ദ സി​യ​.

facebook twitter