+

ഖലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് രാജ്യത്തു നിന്ന് പണം ലഭിക്കുന്നു ; സമ്മതിച്ച് കാനഡ

ഖലിസ്ഥാന്‍ സംഘടനകളെ ഭീകരസംഘടനകള്‍ എന്ന് വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇതാദ്യമായാണ് കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

ഖലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് രാജ്യത്ത് നിന്ന് പണം കിട്ടുന്നു എന്ന് സമ്മതിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ അടക്കം സംഘടനകള്‍ക്ക് പണം കിട്ടുന്നു എന്ന് കനേഡിയന്‍ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്റെ പേരിലാണ് ധനശേഖരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖലിസ്ഥാന്‍ സംഘടനകളെ ഭീകരസംഘടനകള്‍ എന്ന് വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇതാദ്യമായാണ് കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം കാനഡയില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവില്‍ കാനഡയുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായ ഔദ്യോഗിക വിശദീകരണം. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് 2024 ജൂണ്‍ 18-ന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. കാനഡയില്‍ നിന്ന് മാത്രമല്ല കാനഡയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും ഖലിസ്ഥാന്‍ ഭീകരര്‍ പണം ശേഖരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Trending :
facebook twitter