
നടനും ബി ജെ പി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസ്. കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇന്ന് തന്നെ ശേഖരിക്കും. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആറു പേരുടെയും, ദിയ കൃഷ്ണയുടെ സുഹൃത്തുക്കളുടെയും ജീവനക്കാരികളായ മൂന്നുപേരുടെയും സ്റ്റേറ്റ്മെന്റുകളാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്കി.
നിലവില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. കുടുംബവും യുവതികളും നല്കിയ ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ നടപടികള്‍ക്ക് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ.