+

ഭീകരവാദത്തെ ചെറുക്കാനുളള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ, ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍: കെ കെ ശൈലജ

'ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍. നിഷ്‌കളങ്കരായ സഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

പഹല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ. ഭീകരവാദികളെ ചെറുക്കാന്‍ സൈന്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങളെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.

'ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍. നിഷ്‌കളങ്കരായ സഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹല്‍ഗാം ആക്രമണം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരുടെയും ജീവന്‍ ഏറെ വിലപ്പെട്ടതാണ്. അതില്‍ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നു. പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദികളെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ഇതോടൊപ്പം അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള നയതത്ര ഇപെടല്‍ നടത്താനും രാജ്യത്തിനു കഴിയണം.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം'- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു

facebook twitter