+

ബംഗളൂരുവിലെ കൂട്ടമരണത്തിന് കൊഹ്ലിയും ഉത്തരവാദി ; പരാതി

കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെയും പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്എം വെങ്കിടേഷ് ആണ് വിരാട് കോഹ്ലിലെക്കെതിരെ പരാതി നല്‍കിയത്.


ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ വിരാട് കോഹ്ലിയും ഉത്തരവാദിയാണെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ വിരാട് കോഹ്ലിക്കെതിരായ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതിനിടെ കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു.
കേസ് ഇനി ജൂണ്‍ 16ന് പരിഗണിക്കും. എന്നാല്‍ ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖില്‍ സോസലെയുടെ അറസ്റ്റില്‍ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നിഖില്‍ സോസലെ. സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.

Trending :
facebook twitter